മുക്കം: നവീകരണത്തിനു ശേഷം അപകട മരണങ്ങള് ഒഴിയാതെ കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത. മുക്കം -അരീക്കോട് റോഡില്‍ കറുത്തപറമ്പിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
കറുത്തപറമ്പ് കുവ്വപറമ്പത്ത് കെ.പി. വാസുവിന്റെ മകന് കെ.പി സച്ചിന് 29) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു സംഭവം. സച്ചിന് സഞ്ചരിച്ച ബൈക്കിനെ എതിര്‍ദിശയില്‍ മുക്കം ഭാഗത്തുനിന്നു വന്ന പാല്‍വണ്ടി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ മണാശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. മാതാവ്: ബിന്ദു. സഹോദരങ്ങള്‍: ബിനീഷ, വിപിന്‍.